Tuesday, 4 October 2016

കശ്മീരിൽ വീണ്ടും ഭീകരാക്രമണം; കുൽഗാമിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു...

ന്യൂഡൽഹി∙ ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. കുൽഗാമിലെ യാരിപോറയിലെ പൊലീസ് സ്റ്റേഷനു നേരെയാണ് ആക്രമണം. ഏറ്റുമുട്ടൽ തുടരുകയാണെന്നാണു റിപ്പോർട്ടുകൾ. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നിയന്ത്രണരേഖയിൽ ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷ സാധ്യത വർധിച്ചുവരുന്നതിനിടയിലാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്.നേരത്തേ, അഖ്നൂർ മേഖലയിലെ ഗിഗ്രിയാൽ, ചന്നി, പ്ലാൻവാല പ്രദേശങ്ങളിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു.
സെപ്റ്റംബർ 18ലെ ഉറി ഭീകരാക്രമണത്തെത്തുടർന്ന് നിയന്ത്രണ രേഖ കടന്ന് പാക്ക് അധിനിവേശകശ്മീരിലെ ഭീകരരുടെ സങ്കേതങ്ങൾ ഇന്ത്യ മിന്നലാക്രമണത്തിൽ തകർത്തിരുന്നു. മിന്നലാക്രമണ വാർത്ത പാക്കിസ്ഥാൻ തുടർച്ചയായി നിഷേധിച്ചുന്നുണ്ടെങ്കിലും അതിർത്തിയിൽ സംഘർഷസാധ്യ വർധിച്ചുവരികയാണ്.





No comments:

Post a Comment